Friday, May 30, 2008

ബ്ലോഗും സ്വകാര്യതയും

ഇന്നിപ്പോള്‍ ഇന്റര്നെറ്റ് ഉണ്ടെങ്ങില്‍ ആര്ക്കും ബ്ലോഗാം, എന്തിനെ കുറിച്ചും. അതില്‍ എവിടെയാണ് സ്വകാര്യതയുടെ അതിര്‍വരമ്പ്? ഈയിടെ ന്യൂ യോര്‍ക്ക് ടൈംസില്‍ വന്ന ഒരു ലേഖനം ഈ വിഷയത്തിലേക്ക് ഒരു ചൂണ്ടുപലകയാണ്. വായിക്കാനായി ഇവിടെ ഞെക്കുക.

സ്വന്തം ബ്ലോഗിന്റെ പ്രശസ്തി കൊണ്ടു, ന്യൂ യോര്‍ക്കിലെ ഒരു വമ്പന്‍ പരദൂഷണ-ഏഷണി (papparazzi, www.gawker.com) വാര്ത്താ ബ്ലോഗില്‍ ജോലി നേടിയ ഒരു 24 വയസ്സുകാരിയുടെ കഥയാണിത്. തികച്ചും സ്വകാര്യമായ കാര്യങ്ങള്‍ വരെ യാതൊരു മറയും ഇല്ലാതെ പ്രസിദ്ധ്ധികരിച്ചു, അവസാനം നാട്ടില്‍ പുറത്തിറങ്ങാന്‍ പോലും ബുദ്ധിമുട്ടായി.

ചുരുക്കത്തില്‍ ബ്ലോഗ് ഒരു തുറന്ന സംവാദമല്ല. ഒരു നല്ല കൂട്ടുകാരനുമായി ഉള്ളുതുറന്നു സംസാരിക്കുന്നതു പോലെയല്ല അത്, ഇവിടെ ചില മറകള്‍ ആവശ്യമാണ്.

Monday, May 26, 2008

ഇതു ഒരു തുടക്കം മാത്രം

വെറുതെ എനിക്ക് തോന്നുന്നത് പോസ്റ്റ് ചെയ്യാന്‍ വേണ്ടി മാത്രം. ആരംഭശൂരന്‍ ആയതിനാല്‍ ഇതു എത്ര കാലം മുന്‍പോട്ടു കൊണ്ടു പോകാന്‍ കഴിയുമോ എന്നറിയില്ല.