ഇന്ത്യയുടെ ചരിത്രത്തില്‍ വളരെ അപൂര്‍വമായ, തിളക്കം ഏറെയുള്ള ഒരു പട്ടാള വിജയത്തിന്റെ ശില്പി, ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക്ശ വിട പറഞ്ഞു. അദ്ദേഹത്തിന്റെ സ്മരണ ഇന്ത്യ ഉള്ളിടത്തോളം കാലം നിലനില്കട്ടെ.
ഇന്ത്യക്കാര്‍ ഓര്‍മ്മകള്‍ സുക്ഷിക്കാനും, ആദരനീയരെ ബഹുമാനിക്കാനും മടിയുള്ള കൂട്ടത്തിലാണ്. ആ പതിവു നമ്മുടെ നേതാക്കള്‍ ഇത്തവണയും തെറ്റിച്ചില്ല. ഇന്ത്യയില്‍, അവശേഷിച്ചിരുന്ന ഒരേ ഒരു ഫീല്‍ഡ് മാര്‍ഷലിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തത് കേന്ദ്ര മന്ത്രിസഭയിലെ ഒരു ജൂനിയര്‍ മന്ത്രി മാത്രം. സൈനികര്‍ കൊടുക്കുന്ന ഗാര്‍ഡ് ഓഫ് ഓണരില്‍ തല കറങ്ങി വീണ ഒരു രാജ്യ രക്ഷ മന്ത്രി ഭരിക്കുമ്പോള്‍, ഇതും സംഭവിക്കാം. പക്ഷേ ഇവിടെ കേന്ദ്രം ഭരിക്കുന്നവരും, തമിഴ്നാട് സംസ്ഥാന സര്‍ക്കാറും വീഴ്ച വരുത്തിയിരിക്കുന്നു എന്ന് പറയാതെ വയ്യ. ജയിച്ച യുദ്ധത്തിലെ വീര നായകനെ ഓര്‍ത്തിലെങ്ങില്‍, നമുക്കു വേണ്ടി ദിനംതോറും മരിച്ചു വീഴുന്ന സാധാരണ പട്ടാളക്കാരെ ആരോര്മിക്കും?
ഇദ്ദേഹത്തിനു രാജ്യം ബഹുമതികള്‍ ചാര്‍ത്തി കൊടുതിരുന്നലോ എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികം. പക്ഷെ അവയെല്ലാം മുപ്പത്തി അഞ്ചു കൊല്ലത്തിനു മുന്‍പേ ആയിരുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ എന്നെന്നും നിലനില്കുന്ന വിജയത്തിന്റെ അമരകാരന്‍ മരിച്ചു പിറ്റേന്ന് തന്നെ മറവിയില്‍ താഴ്നു പോകരുതായിരുന്നു. ഇതു ഒരു വ്യക്തിക്ക് കൊടുക്കുന്ന ആദരവ് മാത്രമല്ല, അദ്ദേഹത്തോടൊപ്പം പോരാടിയ എല്ലാവരോടും രാജ്യത്തിനുള്ള കടപാട് വ്യക്തമാക്കാനുള്ള അവസരം കൂടി ആയിരുന്നു.
ദിനംതോറും നടക്കുന്ന ലഹളകളിലും, ബോംബ് സ്ഫോടനങ്ങളിലും നൂറു കണക്കിന് മുഖമില്ലാ മനുഷ്യര്‍ ചത്തൊടുങ്ങുന്നു. അവരില്‍ ഒരാളെ പോലും ജീവിച്ചിരിക്കുന്ന ആരും ഓര്‍ക്കാറില്ല. ഫലമോ, ലഹളകളും ബോംബ് സ്ഫോടനങ്ങളും നിത്യ സംഭവങ്ങള്‍ ആയി. അത് പോലെ തന്നെ നമുക്കു വേണ്ടി ജീവിതം ഹോമിച്ചവരെയും, ത്യാഗങ്ങള്‍ സഹിച്ചവരെയും ഓര്മിചിലെങ്ങില്‍, കീഴ്പെടലുകളുടെയും അടിമതത്ത്തിന്റെയും ചരിത്രം ഇനിയും ആവര്‍ത്തിച്ചേക്കാം.
9 comments:
മനേക്ഷാക്കു അന്ത്യാഭിവാദ്യങ്ങൾ!
ശരിയായ നിരീക്ഷണങ്ങളാണ്.. ഇനിയെന്തിനു മനേൿഷാ, അദ്ദേഹത്തിനു പിറകിൽ വോട്ട് ബാങ്കൊന്നുമില്ലല്ലൊ, പിന്നെങ്ങിനെ രാഷ്ട്രീയക്കാരൻ വരും?
മനെക് ഷാ നിങല് യഥാര്ത ഭാരതീയന്റെ മനസ്സില്‍ എന്നും ജീവിക്കും
ഫീല്‍ഡ് മാര്‍ഷല്‍ എസ്.എഛ്.എഫ്.ജെ.മനേക് ഷായുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരു നിമിഷം ഞാനും തലകുനിക്കുന്നു.
സസ്നേഹം,
ശിവ.
ഒന്‍പതാം ക്ലാസിലെ ഹിന്ദി ഉപ പാഠപുസ്തകത്തില്‍ കഴിഞ്ഞ ഗവര്‍മെന്റിന്റെ കാലത്തും ഇപ്പോഴും പഠിപ്പിക്കുന്ന ഒരു കഥയാണിത്. എം എ ബേബി ദൈവനിന്ദ പഠിപ്പിക്കുന്നു എന്നാക്ഷേപിക്കുന്നവര്‍ ഈ പാഠമൊന്നു വായിക്കുന്നതു നന്നായിരിക്കും !
മാത്തച്ചന് ബൂലോകത്തിലേയ്ക്ക് സ്വാഗതം!
മനെക്ഷായുടെ ഈ അനുസ്മരണക്കുറിപ്പ് ഉചിതമായി
മത്തായി ചേട്ടോ..നമസ്കാരം..കരിങ്കല്ലിന്റെ പോസ്റ്റില്‍ നിന്നാണ് കണ്ടു മുട്ടിയത്...ബൂലോകത്തേക്ക് സ്വാഗതം....!! ഇനിയും കാണാം.
മെരാ ഭാരത് മഹാന് എന്ന് മുട്ടിന് ...മുട്ടിന് കൂകി വിളിക്കുന്ന കൂട്ടരുണ്ടല്ലോ അവരുടെ അകത്ത് കള്ളവും പുറത്ത് പൂച്ചും ആണ്.യഥാര്‍ത്ഥ രാജ്യസ്നേഹികളെ എന്തെങ്കിലും പേരില്‍ അടിച്ചമര്‍ത്തുകയും ചെയ്യും.ആയതിനാല്‍ മനേക് ഷാ യുടെ കാര്യത്തില്‍ ഇതല്ല ഇതിനപ്പുറം സാംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
വീണ്ടും ഇവിടെ വന്നത് ഇന്നലെ വായിച്ച ഒരുലേഖനത്തെക്കുറിച്ച് പറയാനാണ്.
‘മാത്തച്ചന്’(എനിയ്ക്കറിയാവുന്ന ആളല്ലെയിത്? :))
വായിച്ചുകാണാന്‍ വഴിയില്ല.ജോണ്‍പോള്‍
‘സാം’നെപ്പറ്റിയെഴുതിയ മനോഹരമായ ഓറ്മ്മക്കുറിപ്പുണ്ടായിരുന്നു മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍.യൂറോപ്യന്‍ യാത്രയ്ക്ക് പുറപ്പെട്ട ജോണ്‍പോള്‍ പ്ലേയ്നില്വെച്ചാണ് ആദ്ദ്യേഹത്തെ പരിചയപ്പെടുന്നതു.നമ്മള് ‘രാത്രി’എന്ന് പറയുന്ന സമയത്തും സൂര്യന് കത്തിജ്വലിച്ച് നില്ക്കുന്ന് ചില നാടുകളെപ്പറ്റി(സൂര്യാസ്തമയം വൈകിമാത്രമുണ്ടാകുന്നയിടങ്ങള്) ജോണിന് വിവരിച്ച്കൊടുത്ത കൂട്ടത്തില്‍ അദ്ദ്യേഹം പറഞ്ഞത്രെ,ഇന്ദിരാഗാന്ധി തന്നോട് ചെയ്തതും അതായിരുന്നു എന്ന്.റിട്ടയറ്മെന്റ് പ്രായമെത്തിയതുകൊണ്ട് മാത്രം ഊറ്ജ്ജ്വസ്വലനായതന്നെ വീട്ടിലിരുത്തിയ അമറ്ഷം!
എഴുപതുകളുടെ തുടക്കത്തിലെ യുദ്ധത്തില്‍ പാക്കിസ്ഥാനെ തറപറ്റിച്ചെത്തിയ മനെക്ക്ഷായുടെ ജനസ്സമ്മിതി ഇന്ദിരയ്ക്ക് വല്ലാത്ത
അരക്ഷിതബോധമുണ്ടാക്കിയിരുന്നുവത്രെ.
Post a Comment