ഈ ജീവിതത്തില്‍ ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ എല്ലാം നേടി, കടമകള്‍ എല്ലാം പൂര്‍ത്തിയാക്കി. ആരോടും യാതൊരു ബാധ്യതയും ഇല്ല. നിലവില്‍ ആരോടും പ്രേമമില്ല, തന്മൂലം, ആരും കാത്തിരിക്കുന്നും ഇല്ല. ഇപ്പോഴാണ് മനസ്സിലാകുന്നത് - ആഗ്രഹിച്ചതെല്ലാം സഫലമായാല്‍, ജീവിതത്തിനു അര്‍ത്ഥമില്ലാതാവും.
ജീവിതം എന്നാല്‍ പലപല സ്ഥലങ്ങള്‍ കണ്ടു, പലതരം ആള്കാരെ കണ്ടു മുട്ടി, എന്നാല്‍ അന്തിമമായി ഒരു ലക്ഷ്യമില്ലാത്ത, ആഘോഷമാക്കേണ്ട ഒരു യാത്രയല്ലേ?
10 comments:
ശരിയാണ്. ജീവിതം ആഘോഷിക്കൂ, സഹജീവികളെ മറക്കാതെ. :-)
എല്ലാ കാര്യങ്ങളും അങ്ങനെയാണ്. കിട്ടാതിരിക്കുന്നവയെക്കുറിച്ച് വല്ലാത്ത മധുരപ്രതീക്ഷകളും കിനാവുകളുമൊക്കെയായിരിക്കും. കിട്ടിക്കഴിഞാലോ ?
ഓ പിന്നതിന്റെ പുതുമ പോയി.താനിത്രയുമൊക്കെ പ്രതീക്ഷിച്ചിരുന്നത് ഇതിനു വേണ്ടിയായിരുന്നോ എന്നൊരു തോന്നലും.
ആദ്യത്തെ പാരഗ്രാഫില്‍ പറഞ്ഞ അതേ അവസ്ഥയില്‍ എത്തിയ ഒരു കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട് , സത്യന് അന്തിക്കാടിന്റെ അര്‍ത്ഥം എന്ന സിനിമയില്‍......
ജീവിതത്തിന് ഇനി ഒരു അര്‍ത്ഥവും ഇല്ല എന്ന് കണ്ട ആ മനുഷ്യന് ആത്മഹത്യ ചെയ്യാന്‍ പോകുന്നിടത്തു നിന്നാണ് സിനിമ തുടങ്ങുന്നത്.
പൊന്നു മത്തായീ ഞാനൊരു സിനിമാക്കഥ പറഞ്ഞതാണേയ്. അവിവേകമൊന്നും കാണിച്ചേക്കല്ലേ.... :)
@നിരക്ഷരന് - ഒരു പാടു കഷ്ടപെട്ടിടാണ് ഇവിടം വരെ ഞാന്‍ എത്തിയത്. അതിനാല്‍ ജീവിതം അവസാനിപ്പിക്കാന്‍ യാതൊരു പരിപാടിയും ഇല്ല. ചുമ്മാ അടിച്ചുപൊളിച്ചു യാതൊരു ലക്ഷ്യവും ഇല്ലാതെ ജീവിക്കണോ, അതോ ഒരു ലക്ഷ്യം വെച്ചു അടിച്ച് പോളികണോ - അതാണ് ചോദ്യം.
അയ്യോ മത്തായീ...ഈ അക്ഷരമില്ലാത്തവന്‍ ഒരു തമാശ പറഞ്ഞതാണ് :)
ലക്ഷ്യം എപ്പോഴും വേണം. ജീവിതത്തില്‍ അത് പ്രത്യേകിച്ച് പറയേണ്ട കാര്യമുണ്ടോ ? പിന്നെ അടിച്ച് പൊളി. ആവശ്യമുള്ളപ്പോള്‍ അടിച്ച്പൊളിക്കുക തന്നെ വേണം. പക്ഷെ ഓരോ നിമിഷവും അടിച്ച്പോളിക്കണം എന്ന് ഞാന്‍ പറയില്ല. ഓരോ നിമിഷവും ആസ്വദിക്കണം. സന്തോഷമായിരിക്കണം.
ആശംസകള്‍... :)
എന്റെ ബ്ലോഗില്‍ ഇട്ട കമന്റില്‍ നിന്നാണു മത്തായിയെക്കുറിച്ച് അറിഞ്ഞത്.ബൂലോകത്ത് ഇങ്ങനെയൊരാളെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.
Feel good......
മ.മൂ.മത്തായീടെ ബൂലോഗപറമ്പില് കറങ്ങിത്തിരിഞ്ഞ് ഇപ്പോഴേ എത്തുവാനായുള്ളൂ. വൈകിവന്നതില്‍ സദയം ക്ഷമീ.. ഈ പോസ്റ്റില്‍ പറഞ്ഞവയില്‍ ഓരോ അക്ഷരവും വാക്കും വരിയും ഖണ്ഠികയും അണുകിട തെറ്റാത്ത ജീവിതസമക്ഷയെ വീക്ഷിച്ചുകൊണ്ടുള്ള ഒരു പച്ചയായ മനുഷ്യന്റെ (എന്റേയും) ജീവിതം തന്നെയാണല്ലോ!! കൊടുകൈ മിസ്റ്റര്‍ മത്തായീ.. :)
വളരെ ശരി.
Oru lakshyavumillaathe oru manushyanum jeevikkaanaakilla.Chumma adichupolichu jeevikkunnathinum oru lakshyamundu.
Yukthivadhi
Post a Comment