Thursday, October 9, 2008

യാത്ര

ഞാന്‍ താമസിക്കുന്നതിനു വളരെ അടുത്താണ് റോക്കി മൌന്റൈന്‍ നാഷണല്‍ പാര്ക്ക്. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നതു പോലെ, പ്രകൃതി രമണീയമായ ഈ സ്ഥലം കാണാന്‍ പോക്കുനത് ഇവിടെ വന്നു അഞ്ചു വര്ഷം കഴിഞ്ഞതിനു ശേഷം ആണ്. വര്‍ഷത്തിലെ മുക്കാല്‍ പന്കും മഞ്ഞു മൂടി കിടക്കുന്ന ഈ പാര്‍ക്കിലെ വഴികള്‍ സഞ്ചാര യോഗ്യമാകുന്നത് വേനല്‍ കാലത്ത് മാത്രമാണ്. അത് കൊണ്ടു തന്നെ തോന്നുമ്പോള്‍ എല്ലാം പോകാന്‍ പറ്റുന്ന ഒരു സ്ഥലമല്ല.

അമേരിക്കന്‍ ഐക്യ നാടുകളുടെ ഒത്ത നടുക്ക് തെക്കു ന്യൂ മെക്സിക്കോ മുതല്‍ വടക്കു കാനഡ വരെ നീളുന്ന പര്‍വത നിരയാണ്‌ റോക്കീസ്. ഈ പര്‍വതങ്ങളില്‍ നിന്നും ആണ് അമേരിക്കയിലെ പ്രധാനപെട്ട നദികളില്‍ ചിലത് ഉദ്ഭവിക്കുന്നത്- പടിഞ്ഞാറ്റൊഴുകുന്ന കോലോരാടോ, കിഴക്കോട്ടൊഴുകുന്ന ആര്കാന്സാവ് എന്നിവ അവയില്‍ ചിലത് മാത്രം. മേല്പ്പറഞ്ഞ നദികളുടെ പ്രഭവ സ്ഥാനങ്ങള്‍ ഉള്‍പെടുന്ന സ്ഥലങ്ങള്‍ ഉള്‍പെടുത്തി രൂപികരിച്ചതാന് റോക്കി മൌന്റൈന്‍ ദേശീയോദ്യാനം. ഡെന്‍വര്‍ പട്ടണത്തിനു ഏകദേശം 40 മൈല്‍ വടക്കു പടിഞ്ഞാരായിട്ടാണ് ഇതിന്റെ സ്ഥാനം.

ഈ പാര്‍ക്കില്‍ കൂടി കാറോടിച്ചു പോകാവുന്ന ഒരു റോഡുണ്ട്‌. ട്രെയില്‍ റിഡ്ജ് റോഡ് എന്നാണ് അതിന്റെ പേര്‍. പര്കിന്റെ കിഴക്കേ അറ്റത്ത്‌ നിന്നും പടിഞ്ഞാറെ അറ്റത്തെത്തുമ്പോഴേക്കും പാര്‍ക്കിലെ പ്രധാനപെട്ട കാഴ്ചകള്‍ എല്ലാം കാണാം. കിഴക്കേ അറ്റത്ത്‌ 8500 അടിയില്‍ ഉള്ള എസ്ടെസ് പാര്ക്ക് എന്ന ചെറു പട്ടണത്തില്‍ തുടങ്ങി 12183 അടി വരെ ഉയരത്തില്‍ എത്തി മില്‍നെര്‍ പാസ് എന്ന വിടവിലുടെ റോക്കീസ് പര്‍വത നിരകളുടെ പടിഞ്ഞാറെ ചെരുവിലേക്ക്‌ ചെന്നു, ഗ്രാന്‍ഡ്‌ ലയ്ക് എന്ന തടാകവും കഴിഞ്ഞു ഗ്രാന്ബി എന്ന ചെറു പട്ടണത്തില്‍ എത്തുന്ന രീതിയില്‍ ആണ് ട്രെയില്‍ റിഡ്ജ് റോഡ്. വര്‍ഷത്തിന്റെ മുക്കാല്‍ പന്കും മഞ്ഞു മൂടി കിടക്കുന്ന ഈ റോഡ് ഗതാഗതത്തിന് തുറന്നു കിട്ടുന്നത് മേയ് മുതല്‍ ആഗസ്റ്റ്‌ വരെയുള്ള മാസങ്ങളില്‍ മാത്രമാണ്. ഈ സമയത്തു പോലും ചിലപ്പോള്‍ മഞ്ഞു വീഴ്ച ഉണ്ടാകാം, അവിചാരിതമായി. ഉച്ച കഴിഞ്ഞാല്‍ തണുപ്പും കാറ്റും മഴയും സാധാരണമാണ്. അത് കൊണ്ടു തന്നെ ഈ യാത്രയില്‍ കുറച്ചൊരു സാഹസികത എപ്പോഴും ഉണ്ടാകും.

ആദ്യത്തെ തവണ ചെന്നപ്പോള്‍ മഴയും കാറ്റും എല്ലാം കൂടി മൂടിപിടിച്ച അവസ്ഥ ആയിരുന്നതിനാല്‍, തെളിഞ്ഞ കാലാവസ്ഥ ഉണ്ടായിരുന്ന മറ്റൊരു ദിവസം രണ്ടാമതൊന്നു കൂടി പോയി. ആദ്യത്തെ തവണ, എല്ക്ക് എന്ന് വിളിക്കുന്ന മാന്‍ വര്‍ഗത്തില്‍ പെട്ട ജീവിയെ കാണാന്‍ പറ്റി. രണ്ടു യാത്രകളില്‍ നിന്നും ഉള്ള കുറച്ചു പടങ്ങള്‍ ഇവിടെ പോസ്റ്റു ചെയുന്നു.

എസ്ടെസ് പാര്‍കില്‍ എത്തുന്നതിനു തൊട്ടു മുന്പുള്ള ഒരു ദൃശ്യം:
എസ്റെസ് പാര്ക്ക് ടൌണ്‍:
വഴിയില്‍ കണ്ട ഒരു കുതിര ഫാം:
പാര്കിലെകുള്ള പ്രവേശന കവാടം:
പാര്‍ക്കില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍:

12000 അടിക്കു മുകളില്‍ ഉള്ള ട്രെയില്‍ റിഡ്ജ് റോഡിന്റെ ചില പടങ്ങള്‍:

പാര്‍ക്കിന്റെ നടുക്കുള്ള സന്ദര്‍ശക കേന്ദ്രം:
മൂടല്‍ മഞ്ഞു വന്നു മൂടിയപ്പോള്‍:
മേഘങ്ങള്‍ക്ക് തൊട്ടു താഴെ:
പൌടെര്‍ തടാകം:
മില്‍നെര്‍ പാസ്:
ഐറീന്‍ തടാകം:
കൊളോരാടോ നദി:
റോഡരികില്‍ തന്നെ നിന്നിരുന്ന എല്ക്ക്. ഇവളുടെ ഫോട്ടോ പിടിക്കാന്‍ ഒരുപാടു പേര്‍ ഉണ്ടായിരുന്നു റോഡരുകില്‍.
പാര്‍ക്കിന്റെ പുറത്തുള്ള ഗ്രാന്റ് തടാകത്തിന്റെ ചില ദൃശ്യങ്ങള്‍:

13 comments:

മലമൂട്ടില്‍ മത്തായി said...

കൂടുതല്‍ വിവരങ്ങല്കായി:

http://www.nps.gov/archive/romo/visit/weather/scenicdrives.html

Sands | കരിങ്കല്ല് said...

ആ ഭാഗത്ത് സ്ഥലം വില്പനക്കുണ്ടോ? ;)

ജിജ സുബ്രഹ്മണ്യൻ said...

ആ മേഘങ്ങളുടെ പടം കണ്ടിട്ട് കൊതിയായി..എത്ര നല്ല സ്ഥലങ്ങള്‍..സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ....എന്നു പാടാന്‍ തോന്നുന്നു.

siva // ശിവ said...

ഹോ! എത്ര സുന്ദരം ഈ ചിത്രങ്ങള്‍...എന്തു ഭംഗിയാ ആ സ്ഥലത്തിന്....

Bindhu Unny said...

മനോഹരം :-)

smitha adharsh said...

പറഞ്ഞപോലെ..എന്ത് ഭംഗിയുള്ള സ്ഥലങ്ങലാ ഇതൊക്കെ?

Sandhya said...

ശരിക്കും ഇഷ്ടമായി ഈ വിവരണം, കൂടെ ഫോട്ടോസും!

മലമൂട്ടില്‍ മത്തായി said...

@കരിങ്കല്ല് - നല്ല സ്ഥലങ്ങള്‍ എല്ലാം ആണുങ്ങള്‍ മുന്പേ തന്നെ വാങ്ങി കൂട്ടി കഴിഞ്ഞു .

@കാന്താരിക്കുട്ടി - സ്വര്‍ഗം തന്നെ. പക്ഷെ ജീവിച്ചു പോകാന്‍ കാശു വേണം :-)

@ശിവ, @ബിന്ദു ഉണ്ണി, @സ്മിത ആദര്‍ശ്, @സന്ധ്യ - കമന്റിനു നന്ദി.

ഉഗ്രന്‍ said...

വളരെ നല്ല ഫോട്ടോകള്‍. ഇനിയും യാത്രാ വിവരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

Jayasree Lakshmy Kumar said...

വൌ!! എന്തു ഭംഗിയാണീ സ്ഥലങ്ങൾ. ഒരു സ്വപ്നഭൂവിൽ വന്നു പെട്ടതു പോലെ. മത്തായീ ഭാഗ്യവാൻ!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അച്ചായോ, കുറച്ച് അസൂയ വരുന്നോന്നൊരു ഡബ്ട് :)

ആ മലനിരകള്‍ മനോഹരം

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

പടങ്ങളും വിവരണങ്ങളും കണ്ടിട്ടു ഇപ്പോള്‍ത്തന്നെ അങ്ങോട്ടേക്കൊന്നു പോയാലോ എന്നുണ്ട്.

ജഗ്ഗുദാദ said...

മത്തായിച്ചാ, പടങ്ങള്‍ ഒക്കെ വളരെ നന്നായിട്ടുണ്ട്.. എന്ത് ഭങ്ങിയാണ് സ്ഥലങ്ങള്‍ക്ക് ഒക്കെയും.. കേരളത്തെ ദൈവത്തിന്റെ നാടു എന്നൊക്കെ വിളിക്കുമ്പോള്‍, ഇതിനെ ഒക്കെ എന്താ വിളിക്കുക..?

ഇങ്ങനെയും കുറച്ചു സ്ഥലങ്ങള്‍ ഒക്കെ കാണാമല്ലോ.. ഇനിയും എഴുതുക, ഫോട്ടോകള്‍ ഒരുപാടു ഇടുക.. എന്നെങ്കിലും പറ്റിയാല്‍ ഇവിടം ഒക്കെ ഞാന്‍ തീര്ച്ചയായും വരും..