Tuesday, August 18, 2009

വെറുതെ ഒരു പോസ്റ്റ്

കുറെ കാലമായി ബ്ലോഗില്‍ ഒരു പോസ്റ്റ് ഇട്ടിട്ടു. കാരണം പലതും ആണ്. ജീവിതം കീഴ്മേല്‍ മറിക്കുന്ന പല കാര്യങ്ങളും ഇതിനിടയില്‍ സംഭവിച്ചു. ഇവയൊക്കെ കാരണം പതിവു പോലത്തെ പല കാര്യങ്ങളും നടന്നില്ല. എന്തായാലും aഇപ്പോള്‍ കാര്യങ്ങള്‍ ഒന്നടങ്ങിയ മട്ടാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ടു തവണ നാട്ടില്‍ പോയി, ഓരോ മാസം വീതം. ആദ്യത്തെ തവണ ചെന്നപ്പോള്‍ പെണ്ണ് കണ്ടു. രണ്ടാമത്തെ തവണ പോയപ്പോള്‍ കെട്ടി. മദ്രാസിലെ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ കാത്തു കെട്ടി കിടന്നു പെണ്ണിന് വിസ ഒപ്പിച്ചു. ഇതുവരെ നല്ല രീതിയില്‍ ജീവിച്ചു, ഇനി എന്റെ സ്വഭാവം പോലെ ആകും ഭാവി ജീവിതം എന്ന് ഭാര്യ പറയുന്നു. കേള്കാതെ ഇരിക്കാന്‍ തരമില്ലല്ലോ, അപ്പീല്‍ ഇല്ലാത്തത്‌ കോടതിയല്ലേ. കല്യാണതിനിടയിലും ഒരു കല്ലുകടി ഇല്ലാതിരുന്നില്ല, എന്റെ ഒരു ബന്ധുവിന്ര്‍ഗെ രൂപത്തില്‍ - സംഭവത്തിന്റെ തലേ ദിവസം അവര്‍ വിളിച്ചു പറഞ്ഞു - വേണ്ട വിധത്തില്‍ ക്ഷനിക്കാതിരുന്നതിനാല്‍ അവരും അവരുടെ വീട്ടുകാരും വരില്ല എന്ന്.

കല്യാണം കഴിഞ്ഞു ജോലിക്ക് ചേരാന്‍ നേരം ഒരു ന്യൂസ് കിട്ടി. എന്റെ കമ്പനിയില്‍ നിന്നും 10% ആളുകളെ പിരിച്ചു വിട്ടു എന്ന്. എന്റെ ഗ്രൂപ്പില്‍ നിന്നും രണ്ടു പേര്‍ പോയി, അതില്‍ ഒരുവന്‍ എന്റെ അടുത്ത സീറ്റില്‍ ആണിരിനിരുനത്‌. സ്വന്തം ജോലി പോകാതെ രക്ഷപെട്ടു എങ്ങിലും കൂടെ ഇരുന്നു ജോലി ചെയ്തവന്‍ വീട്ടില്‍ വെറുതെ ഇരിക്കുന്നു എന്ന് കാണുമ്പൊള്‍ വിഷമം ഉണ്ട്. അതും ഇവന് ജോലി പോകുന്നതിനു തൊട്ടു മുന്പായി ഒരു കുട്ടി ഉണ്ടായി. അവനെ പറഞ്ഞു വിട്ടതിനു ശേഷം അവന്റെ ജോലി സ്ഥലം വൃത്തി ആകുന്ന സമയത്തു, വായ്‌പ തിരിച്ചടകാന്‍ വേണ്ടി ബാങ്കില്‍ നിന്നും വന്ന നോട്ടീസ് ഞങ്ങള്‍ ശ്രദിച്ചിരുന്നു. ഇപ്പോഴും അത് ആലോചികുമ്പോള്‍ സങ്കടം വരുന്നു.

ഈ കൊല്ലം ഒരുപാടു യാത്രകള്‍ ചെയ്തു. അതിന്റെ എല്ലാം പടങ്ങള്‍ ഇപ്പോഴും ഡൌണ്ലോഡ് ചെയ്തെ ക്യാമറയില്‍ തന്നെ ഇരിക്കുന്നു. അത് മാത്രമല്ല, ഇത്തവണ ഇവിടെ നല്ലവണ്ണം മഴയും പെയ്തു. ഒരു തവണ കൊടും ചെന്നപ്പോള്‍ അത്ര വേഗത്തില്‍ കാറ്റും പോര്രുതിയും, കൂടെ നെല്ലിക്ക വലിപ്പത്തില്‍ ആലിപഴവും. ഭാഗ്യത്തിന് കാറിനും വീടിനും മനുഷ്യര്കും ഒന്നും കേടുപാടില്ല. എന്തൊക്കെ പറഞ്ഞാലും എന്റെ റൂമില്‍ ജനാലയുടെ അടുത്തിരുന്നു ചൂടു ചായയും കുടിച്ചു മഴ കാണാന്‍ നല്ല ഭംഗിയാണ്.

സുഖവും സങ്കടവും ആയി ജീവിതം ഇങ്ങനെ പോകുന്നു....

4 comments:

Ann said...

have seen you many times even before,at my place(which i dont posses now) and some other places.Visiting your place for the first time.Hope you dont have a block..do write plz.You have that special 'plain' factor with you.
All the best to you and wife !!

മലമൂട്ടില്‍ മത്തായി said...

Thanks for the comment and the encouragement. I will try to post more often.

Unknown said...

All the best to you !!

Villagemaan/വില്ലേജ്മാന്‍ said...

നന്നായി എഴുതിയിരിക്കുന്നു..

അത് കൊണ്ട് തന്നെ എന്താ എഴുതാത്തേ എന്നെ ചോദിക്കുന്നുള്ളൂ കേട്ടോ !